ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന് നാക് എ പ്ലസ്.
ഇക്കഴിഞ്ഞ മാർച്ച് മാസം 27 28 തീയതികളിൽ നടന്ന നാക് റീ അക്രഡിറ്റേഷൻ പ്രോഗ്രാമിലാണ് (third cycle) ശാസ്താംകോട്ട കോളേജിന് എ പ്ലസ് കിട്ടിയത്.
2006-ൽ ബി പ്ലസ് പ്ലസ്, 2016-ൽ A, 2023 – ൽ A+ തുടങ്ങി പടിപടിയായ ഉയർച്ചയാണ് ശാസ്താംകോട്ട കോളേജ് കരസ്ഥമാക്കിയത്
A+ (3.44 )എന്ന ഈ മികച്ച സ്കോർ ആണ്. ഗോരക്പൂർ ദീൻദയാൽ ഉപാധ്യായ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന ഡോ. വിജയ കൃഷ്ണ സിങ്ങ്, |വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയ ഡോ. അരുൺ ഹോത്താ ,വെല്ലൂർ മരുധർ ജെയിൻ വനിതാ കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന ഡോ. അൻപഴകൻ എന്നിവരാണ്നാക്ക് പിയർ ടീം മെമ്പർമാരായി വന്നു കോളേജിലെ സൗകര്യങ്ങൾ വിലയിരുത്തി ഗ്രേഡ് നൽകിയത് സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ശാസ്താംകോട്ട ഉള്ള പോലെയുള്ള ഒരു പ്രദേശത്ത് നിൽക്കുന്ന ഈ കോളേജിന് മികച്ച ഗ്രേഡ് കിട്ടിയത് അഭിമാനിക്കാൻ ഏറെ വക നൽകുന്നതാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനും കോളേജിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്കും .തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ പിന്തുണ നല്ല ഒരു ഗ്രേഡ് കിട്ടാൻ ഏറെ സഹായിച്ചിട്ടുണ്ട്
17 ബിരുദ കോഴ്സുകളും രണ്ട് റിസർച്ച് സെൻറർ ഉൾപ്പെടെ 7 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ഇപ്പോൾ കോളേജിൽ ഉള്ളത്. ആകെ 3000ത്തിനടുത്ത് കുട്ടികൾ നമ്മുടെ കോളേജിൽ പഠിക്കുന്നുണ്ട്
കോളേജിലെ തൊണ്ണൂറ് ശതമാനം അദ്ധ്യാപകർക്കും റിസർച്ച് ഡിഗ്രി ഉണ്ടെന്നുള്ളത് നാക് പിയർ ടീം വളരെ പ്രശംസിച്ച ഒരു കാര്യമാണ്. പൂർവ്വ വിദ്യാർത്ഥികൾക്ക് കോളേജുമായുള്ള അടുപ്പം, അവർ ചെയ്യുന്ന സഹായങ്ങൾ ഇതൊക്കെ കോളേജിന്റെ നല്ല പ്രവർത്തനങ്ങളാണെന്ന് അവർ വിലയിരുത്തി. പൂർവ്വ വിദ്യാർത്ഥികളായ പദ്മശ്രീ ഡോ.ബി.രവി പിള്ളയുടെയും ഡോ. ശ്രീകുമാറിന്റെയും പൂർണ ചിലവിൽ നിർമ്മിച്ച രണ്ടു കെട്ടിടങ്ങൾ ഈ ഉയർന്ന സ്കോർ നേടാൻ ഏറെ സഹായിച്ചു. പൂർണ സമയ പ്രവർത്തന സജ്ജരായ അനധ്യാപക ജീവനക്കാർ,പൂർവ്വ വിദ്യാർത്ഥികളും റിട്ടയേർഡ് അദ്ധ്യാ പകരുo ഏർപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ അനവധി എൻഡോവ്മെന്റുകൾ, സുശക്തമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന കൃഷി, ഗോശാല ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ , നല്ല രീതിയിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഘടന, അച്ചടക്കത്തോടെ ഇടപെട്ട വിദ്യാർത്ഥി സമൂഹം ഇതെല്ലാം തന്നെ കോളേജിന്റെ നിലവാരം ഉയർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് വളരെ സമചിത്തതയോടെ നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഡോ.കെ സി പ്രകാശ് ഏറെ അഭിനന്ദനം അർഹിക്കുന്നു. 1964 – ൽ തുടങ്ങിയ കോളേജിലെ അന്നുമുതൽ ഉണ്ടായിരുന്ന അദ്ധ്യാപകരുടെയും മുൻ പ്രിൻസിപ്പൽമാരുടെയും , വിവിധ കാലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഐ ക്യു എ സി കോർഡിനേറ്റർമാരുടെയും വിദ്യാർത്ഥികളുടെയും മാറി മാറി വന്ന വിവിധ ദേവസ്വം ബോർഡുകളുടെയും പ്രവർത്തനങ്ങളുടെ ഫലം കൂടിയാണ് ഇപ്പോൾ കിട്ടിയ ഈ ഉയർന്ന ഗ്രേഡ് .