പരവൂര്‍.യുവതിയെ പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യ്ത യുവാവ് പോലീസ് പിടിയില്‍. പൂതക്കുളം ബി.എസ് വില്ലയില്‍ ചന്ദ്രന്‍ മകന്‍ സുബീര്‍(36) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. കേസില്‍ അകപ്പെട്ട ഭര്‍ത്താവിനെ സഹായിക്കാനെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി മയക്കി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ പ്രതി പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയേയും മകളേയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പിന്നീട് യുവതിക്ക് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് വീണ്ടും അടുപ്പം സ്ഥാപിച്ച പ്രതി ജോലിക്കെന്ന വ്യാജേന പത്ത് ലക്ഷത്തോളം രൂപ യുവതിയില്‍ നിന്ന് പലപ്പോഴായി തട്ടിയെടുക്കുകയും ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഇവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
ഇയാളുടെ ഭീഷണിയില്‍ മാനസ്സികമായി തകര്‍ന്ന യുവതി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നിസാര്‍, എസ്ഐ നിതിന്‍ നളന്‍, എഎസ്ഐ രമേശന്‍, എസ്.സി.പി.ഓ മാരായ റലേഷ്കുമാര്‍, സിപിഒ പ്രേംലാല്‍, അരുണ്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.