ഒന്നരകിലോ കഞ്ചാവുമായിതിരുവനന്തപുരം സ്വദേശി പിടിയില്‍

Advertisement

ചാത്തന്നൂര്‍: ഒന്നരകിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍. തിരുവന്തപുരം, നെടുമങ്ങാട്, ആര്യനാട് ഇറവൂര്‍ സിന്ധു മന്ദിരത്തില്‍ അയിരൂര്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ഷിബു മോന്‍ (43) ആണ് ചാത്തന്നൂര്‍ എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 1.5 ലക്ഷം രൂപ വിലവരുന്ന കഞ്ചാവും, വില്പനക്കായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്സും പിടിച്ചെടുത്തു.


എക്സൈസ് ഇന്‍സ്‌പെകര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ മീനമ്പലം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.  പാരിപ്പള്ളി കരിമ്പാലൂര്‍ കോണത്ത് വാടകയ്ക്ക് താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു ഇയാള്‍. ഷിബുമോനെതിരെ വാമനപുരം, വര്‍ക്കല, മാറാനല്ലൂര്‍ എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. പ്രിവന്റീവ് ഓഫിസര്‍മാരായ വിനോദ്.ആര്‍.ജി, എ. ഷിഹാബുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിഷ്ണു.ഒ. എസ്, ജ്യോതി.ജെ, അഖില്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.