ശാസ്താംകോട്ട : കഴിഞ്ഞ ദിവസങ്ങളിൽ മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കുന്നത്തൂർ താലൂക്കിൽ വ്യാപക കൃഷിനാശം.കുലച്ചതടക്കം
നൂറു കണക്കിന് ഏത്തവാഴ കളാണ് ഒടിഞ്ഞു വീണത്.കുന്നത്തൂർ തൊളിക്കൽ ഏലായിൽ അഞ്ഞൂറോളം ഏത്ത വാഴകൾ നശിച്ചു.മുതുപിലാക്കാട് കിഴക്ക് പുല്ലിനഴികത്ത് വീട്ടിൽ മധുസൂദന കുറുപ്പിന്റെ 250 ഓളം വാഴകൾ ഒടിഞ്ഞു വീണു. മായാ ഭവനിൽ മോഹനൻ പിള്ള,രാധാ ഭവനത്തിൽ രാധാകൃഷ്ണപിള്ള, അമ്പലത്തുംഭാഗം അഭിരാമത്തിൽ രാധാകൃഷ്ണപിള്ള എന്നിവരുടെ കൃഷിയും നശിച്ചു.കുലച്ചതും കുടം വന്നതുമായ ഏത്തവാഴകൾ നശിച്ചതോടെ കർഷകർ ദുരിതത്തിലായി.കുന്നത്തൂർ താലൂക്കിന്റെ ഒട്ടുമിക്ക മേഖലകളിലെ ഏലാകളിലും വ്യാപക കൃഷിനാശമുണ്ടായി.
ഏത്തവാഴകൾക്കൊപ്പം പച്ചക്കറി കൃഷിയും മിക്കയിടത്തും നശിച്ചു.ബാങ്ക് വായ്പയ്ക്കും മറ്റ് പലിശയ്ക്കു കടം വാങ്ങിയും കൃഷി ചെയ്ത കർഷകർ ബുദ്ധിമുട്ടിലായി.