വൈക്കം,ഏറ്റുമാനൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ജാതി തിരിച്ചുള്ള താലപ്പൊലികൾ അവസാനിപ്പിക്കണമെന്ന് കെപിഎംഎസ്

Advertisement

കുന്നത്തൂർ : വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വൈക്കം,ഏറ്റുമാനൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ജാതി തിരിച്ചുള്ള താലപ്പൊലികൾ അവസാനിപ്പിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ ഉഷാലയം ശിവരാജൻ ആവശ്യപ്പെട്ടു.
ഇതിനെതിരെ വൈക്കം ക്ഷേത്രത്തിന് മുന്നിൽ മെയ് ആദ്യവാരം കെപിഎംഎസ് ജനറൽ സെക്രട്ടറി പി.എം.വിനോദിന്റെ നേതൃത്വത്തിൽ രണ്ടാം വൈക്കം സത്യാഗ്രഹം നടത്തും.കേരള പുലയർ മഹാസഭ കുന്നത്തൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ കമ്മിറ്റി അംഗം ദേവരാജൻ മഠത്തിൽ പതാക ഉയർത്തി.പ്രസിഡന്റ് സി.പുഷ്പകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സജികുമാർ സംസ്ഥാന കമ്മിറ്റി അംഗം കെ.മധു, ജില്ല പ്രസിഡൻറ് എൻ.സത്യൻ, സെക്രട്ടറി രാഗേഷ് പുല്ലാമല,റ്റി.എൻ ശിവദാസൻ,ഉദയൻ ശിവഗിരി,കെപിവൈഎം സംസ്ഥാന കമ്മിറ്റി അംഗം രജ്ഞിത്ത് എൻ.എസ്, യൂണിയൻ സെക്രട്ടറി രഹ്ന തുടങ്ങിയവർ സംസാരിച്ചു.അജി ഏഴാംമൈൽ സ്വാഗതവും വട്ടവിള രമേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:സി.പുഷ്പകുമാർ (പ്രസിഡന്റ്) വട്ടവിളരമേശൻ (സെക്രട്ടറി,അജി ഏഴാംമൈൽ (ഖജാൻജി).

Advertisement