ശാസ്താംകോട്ട . പാലക്കാട് ഐഐടി യും പാലക്കാട് ഗവണ്മെന്റ് പോളി ടെക്‌നിക്കും സംയുക്തമായിസംഘടിപ്പിച്ച ഹാഖതോണിൽ (ടെക്നോവ 2023) വേങ്ങ സ്വദേശിയായ വിദ്യാർത്ഥിഉൾപ്പെട്ട ടീമിന് ഒന്നാം സ്ഥാനം.
പെരുമ്പാവൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ വിദ്യാർത്ഥി, ശാസ്താംകോട്ട വേങ്ങ മഞ്ജുഷയിൽ ജഹാംഗീർ ഷായുടെയും മഞ്ജുവിന്റെയും മകൻ അഫ്വാൻ ഷായും പെരുമ്പാവൂർ ഒക്കലിൽ പൊയ്യ വീട്ടിൽ സുരേഷിന്റെയും ഉഷയുടെയും മകൻ വിഷ്ണുസുരേഷും അവതരിപ്പിച്ച ബിപിഎസ് ഡിടക്ടർ എന്ന പ്രൊജക്റ്റ് ഒന്നാം സ്ഥാനം കരസ്തമാക്കി.
നെല്പാടങ്ങളിലെ ചാഴി എന്ന കീടത്തിന്റെ ആക്രമണം മുൻകൂട്ടി കണ്ട് കർഷകർക്ക് വിവരം നൽകാൻ കഴിയുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മെഷീൻ ലേണിങ് എന്നീ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്.കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് പി അമ്പിക, സിംപ്ലിഫൈ അഗ്രി സിഇഒ രിജീഷ് രാജൻ,ശാസ്ത്ര റോബോട്ടിക്സ് സിഇഒ അഖിൽ അശോകൻ എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പാലക്കാട് ഐഐടി യിൽ നടന്ന ചടങ്ങിൽ പാലക്കാട് ജില്ലാ കളക്റ്റർ ഡോ ചിത്ര ഐഎഎസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു