അഞ്ചൽ. മാവിള ആയിരവല്ലി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ തൊളിക്കോട് സ്വദേശി 23 വയസ്സുള്ള ആദിത്യനാണ് അറസ്റ്റിലായത് . കഴിഞ്ഞ ഒക്ടോബർ 23 ന് ആദിത്യൻ ക്ഷേത്രത്തിൽ രാത്രി 2:00 മണിയോടെ എത്തിയാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ നാലു വഞ്ചികളുടെ പൂട്ട് അറുത്ത് പണവും ഓഫീസ് കുത്തിത്തുറന്ന് ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും അവഹരിച്ചത്.
ക്ഷേത്ര ഭാരവാഹികൾ അഞ്ചൽ പോലീസിൽ നൽകിയ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഡോഗ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനയും തെളിവെടുപ്പും നടത്തിയാണ് സംഭവത്തിൽ അന്യേഷണം ആരംഭിച്ചത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് പ്രതി പിടിയിലാകാൻ കാരണമായത്. പ്രതിയുടെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. അഞ്ചൽ സി ഐ കെ.ജി ഗോകുമാർ, എസ് ഐ പ്രജീഷ് കുമാർ, എസ് ഐ അജിത്ത് ലാൽ, എസ് സി പി ഒ .ബിനു വർഗ്ഗീസ്, സിപി ഓ ദീപു, മനീഷ്, സജി എന്ന് പറഞ്ഞ് നേതൃത്വത്തിലാണ് ആദ്യത്തെ അറസ്റ്റ് ചെയ്തത്.