കേരള മുസ്‌ളിം ജമാഅത്ത് ഫെഡറേഷന്‍ കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ സംഗമവും ഓഫീസ് ഉദ്ഘാടനവും ഇന്ന്

Advertisement

ശാസ്താംകോട്ട.കേരള മുസ്‌ളിം ജമാഅത്ത് ഫെഡറേഷന്‍ കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ സംഗമവും ഓഫീസ് ഉദ്ഘാടനവും ഇന്ന് വൈകിട്ട് 5.30ന് നടക്കും. സംസ്ഥാനപ്രസിഡന്‌റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, തൊടിയൂര്‍മുഹമ്മദ്കുഞ്ഞ് മൗലവി, അഡ്വ.കെപി മുഹമ്മദ്, എന്‍എസ്എസ് താലൂക്ക് യൂമിയന്‍ പ്രസിഡന്‌റ് ശിവസുതന്‍പിള്ള, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി ഡോ.പി കമലാസസനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്ര് ഡോ പികെ ഗോപന്‍, ബ്‌ളോക്ക് പ്രസിഡന്‌റ് അഡ്വ.അന്‍സര്‍ഷാഫി, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി എം സെയ്ത്,ഫെഡറേഷന്‍ ജില്ലാസെക്രട്ടറി കോട്ടൂര്‍ നൗഷാദ് എന്നിവര്‍ പങ്കെടുക്കുമെന്ന് ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്‌റ് അഡ്വ.കുറ്റിയില്‍ ഷാനവാസ്, സെക്രട്ടറി ഖുറേഷി,ട്രഷറര്‍ കെഇ ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.