വിഷുപ്പുലരിയിൽ കണികണ്ടുണരാൻ നിലവിളക്കിന്‍റെ വെട്ടത്തിൽ പുഞ്ചിരി തൂകുന്ന ശ്രീകൃഷ്ണ വിഗ്രഹം വേണം,അതിവിടെ സുലഭം

Advertisement

ശാസ്താംകോട്ട:വിഷുപ്പുലരിയിൽ മലയാളിക്ക് കണികണ്ടുണരാൻ കണിക്കൊന്ന പൂവിനൊപ്പം നിലവിളക്കിലെ തിരിനാളത്തിൽ പുഞ്ചിരി തൂകുന്ന മുഖവുമായി നിൽക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം പാതയോരങ്ങളിൽ സുലഭം.പല നിറങ്ങളിലും വർണങ്ങളിലും നിർമ്മിച്ച വിഗ്രഹങ്ങളുടെ വിൽപ്പന ശാസ്താംകോട്ട,ഭരണിക്കാവ് എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങളായി തകൃതിയായിട്ടുണ്ട്.എങ്കിലും വിഷുത്തലേന്നാണ് കച്ചവടം പൊടി പൊടിക്കുന്നത്.

ചോദിക്കുന്ന വിലകൊടുത്ത് ഇഷ്ടപ്പെട്ട നിറത്തിലുള്ള കണ്ണന്മാരെ സ്വന്തമാക്കാൻ വലിയ തിരക്കാണ്.രാജസ്ഥാൻ സ്വദേശികളാണ് പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച കൃഷ്ണ വിഗ്രഹങ്ങളുമായി നാട് കയ്യടിക്കിയിരിക്കുന്നത്.200 രൂപ മുതൽ 2000 രൂപ വരെയാണ് വലിപ്പമനുസരിച്ച് വിഗ്രഹങ്ങളുടെ വില.