ഭരണിക്കാവിൽ ഭിന്നശേഷിക്കാരനെകബളിപ്പിച്ച് ലോട്ടറിയും പണവും തട്ടിയെടുത്ത ഷെഹിൻഷാഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സ്ഥിരം കുറ്റവാളി;മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയ പോലീസിന് അഭിനന്ദനപ്രവാഹം

Advertisement

ശാസ്താംകോട്ട : ഭരണിക്കാവ് ടൗണിൽ പട്ടാപ്പകൽ ഭിന്നശേഷിക്കാരനെ
കബളിപ്പിച്ച് ലോട്ടറിയും പണവും തട്ടിയെടുത്ത യുവാവ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സ്ഥിരം കുറ്റവാളിയെന്ന് പോലീസ്.

പോരുവഴി അമ്പലത്തുംഭാഗം ഷെഹിൻഷാ മൻസിലിൽ ഷെഹിൻഷാ(23) ആണ് പോലീസ് പിടിയിലായത്.ഇയ്യാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.വേങ്ങ സ്വദേശി സതീഷാണ് വ്യാഴാഴ്ച ഉച്ചയോടെ തട്ടിപ്പിനിരയായത്.ഇയ്യാളിൽ നിന്നും 6000 രൂപയും ലോട്ടറി ടിക്കറ്റുകളുമാണ് പ്രതി തന്ത്രപരമായി തട്ടിയെടുത്തത്.സതീഷ് ഇന്ന് (വെള്ളി) രാവിലെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞു.തുടർന്നാണ് പോലീസ്
ഷെഹിൻഷായെ പ്രതിയാക്കി ശക്തമായ വകുപ്പുകൾ ചേർത്ത് കേസ്സ് എടുത്തത്.തട്ടിപ്പ് നടന്ന ശേഷം
ശാസ്താംകോട്ട സി.ഐ അനൂപ്,എസ്.ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് രാത്രിയോടെ ഷെഹിൻഷായെ കുടുക്കിയത്.ഭിന്നശേഷിക്കാരെയും വൃദ്ധരെയുമാണ് ഇയ്യാൾ കൂടുതലായും തട്ടിപ്പിന് ഇരയാക്കിയിരുന്നത്.ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൃദ്ധയായ സ്ത്രീയുടെ കടയിൽ നിന്നും 6000 രൂപ പിടിച്ചു പറിച്ച കേസിൽ റിമാൻഡിൽ നിന്ന് പുറത്തിറങ്ങി തൊട്ടടുത്ത ദിവസമാണ് പ്രതി വീണ്ടും മോഷണം നടത്തിയത്.

Advertisement