ആർ ബാലകൃഷ്ണപിള്ള യുടെ ഓർമ്മ ദിനം സ്പീക്കർ  എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും

Advertisement

                     

കൊട്ടാരക്കര . മുൻ മന്ത്രിയും കേരളാ കോൺഗ്രസ്‌ (ബി ) ചെയർമാൻ ആയിരുന്ന ആർ. ബാലകൃഷ്ണപിള്ള യുടെ രണ്ടാം ചരമവാർഷികം സ്മൃതി ദിനമായി ആചരിക്കാൻ കേരള കോൺഗ്രസ്‌(ബി ) കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു  . സ്മൃതിദിന പരിപാടി മെയ്‌ മൂന്നിന് കൊട്ടാരക്കര യിൽകെ. ബി. ഗണേഷ് കുമാർ എം. എ ൽ. എ യുടെ അധ്യക്ഷതയിൽ  സ്പീക്കർ എ. എൻ. ഷംസീർ ഉത്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന,അന്നദാനം, വിവിധങ്ങളായ സഹായപദ്ധതികൾ എന്നിവ നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, മന്ത്രി ജെ.ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം. പി, തുടങ്ങി എം  എൽ. എ . മാർ വിവിധ രാക്ഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ തുടങ്ങി യവർ പരിപാടി യിൽ പങ്കെടുക്കുമെന്ന് 

     ജില്ലാ പ്രസിഡന്റ്‌ ഷാജു  ഏലിയാമ്മ ടീച്ചർ, ജി. ഗോപാലകൃഷ്ണ പിള്ള,ജേക്കബ് വർഗീസ് വടക്കടത്, റിയാസ് മുഹമ്മദ്‌,നെടുവന്നൂർ  സുനിൽ,പ്രദീപ് കുമാർ, കെ. പ്രഭാകരൻ നായർ, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ് എന്നിവർ അറിയിച്ചു 

Advertisement