കൊട്ടാരക്കര. മഹാഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര മഹോല്‍സവത്തിന് നാളെ കൊടിയേറും. രാത്രി 7.30 ന് തന്ത്രി മുഖ്യൻ തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരി പാടിന്റെയും മേൽ ശാന്തി പ്രസാദ് തിരുമേനിയുടെയും മുഖ്യ കാർമികത്വത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനുള്ള കൊടിയേറ്റ് ചടങ്ങുകൾ നടക്കും. രാത്രി 8.30 ന് ഉദ്ഘാടന സമ്മേളനം പ്രശസ്ത സിനിമ നിർമ്മാതാവ് അജിത് വിനായക ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റൂറൽ എസ് പി സുനിൽ ഐ പി എസ് മുഖ്യ അഥിതിയായിരിക്കും. വൈദ്യുത ദീപലങ്കാരങ്ങളുടെ സ്വിച് ഓൺ കർമ്മം കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വി വി സുനിൽകുമാർ നിർവഹിക്കും ചടങ്ങിൽ ക്ഷേത്ര ഉപദേശസമിതി പ്രസിഡന്റ് സി രാജൻ ബാബു, വൈസ് പ്രസിഡന്റ് ഷണ്മുഖനാചാരി, സെക്രട്ടറി സ്മിത രവി ഉപദേശക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും. രാത്രി 9 മണി മുതൽ ചലച്ചിത്ര പിന്നണി ഗായകരായ അനൂപ് ശങ്കർ, അനഘ അജയ്, വിഷ്ണു വർദ്ധൻ എന്നിവർ അവതരിപ്പിക്കുന്ന ക്ലാസ്സിക് ഗാനോത്സവം .