അഞ്ചലില്‍ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടത്  പരിഭ്രാന്തിയായി

Advertisement

അഞ്ചല്‍ .അഞ്ചലില്‍ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടത്  പരിഭ്രാന്തിക്കിടയാക്കി.

അലയമണ്‍ ആലപ്പന്‍ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് നാല് ആനകള്‍ ഇടഞ്ഞത്. ഘോഷയാത്ര തുടങ്ങിയ ഉടനെ തന്നെ ഒരാനയിടഞ്ഞു.എലിഫന്റ് സ്ക്വാഡ് അതിനെ തളച്ചെങ്കിലും മറ്റൊന്ന് ഓടി ഇത്തിക്കരയാറില്‍ ഇറങ്ങുകയായിരുന്നു.പതിനാല് ആനകളുള്ളതില്‍ ബാക്കി ആനകളെ ഉള്‍പ്പെടുത്തി ഘോഷയാത്ര തുടര്‍ന്നങ്കിലും വര്‍ഷ തീയറ്ററിനുമുന്നിലെത്തിയപ്പോള്‍ വീണ്ടും ഇടഞ്ഞു.ആന വിരണ്ടതറിഞ്ഞതോടെ പട്ടണത്തില്‍ തടിച്ചുകൂടിയ ജനം ചിതറിയോടി.

തുടര്‍ന്ന് ആനകളെ ഒഴിവാക്കിയാണ് ഘോഷയാത്ര നടത്തിയത്