സദാനന്ദസ്വാമികൾ അടിയാളരുടെ ആത്മീയഗുരു :ഡോ. എം ജി ശശിഭൂഷൺ

Advertisement


കൊട്ടാരക്കര. വേദഗുരു സദാനന്ദസ്വാമികൾ അടിയാളരുടെ ആത്മീയഗുരുവും വിപ്ലവനായകനും ആയിരുന്നുവെന്നു ഡോ. എം. ജി ശശിഭൂഷൺ.സദാനന്ദപുരം അവധൂതാശ്രമത്തിൽ സാധുജനക്ഷേത്രവിപ്ലവവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1906 ഏപ്രിൽ 14ന് ദളിതർക്കായി തിരുവനന്തപുരം പാച്ചല്ലൂരിൽ സദാനന്ദസ്വാമികൾ സ്ഥാപിച്ച മഹാകാളഹസ്തീശ്വരാലയം ക്ഷേത്രത്തിന്റെ നൂറ്റിപ്പതിനേഴാം പ്രതിഷ്ഠാവാർഷിക ആചരണമാണ് ആശ്രമത്തിൽ സംഘടിപ്പിച്ചത്.

അയ്യങ്കാളിയെ സംഘടനാരംഗത്ത് കൊണ്ടു വന്നതും സാധുജനപരിപാലനസംഘം സ്ഥാപിക്കുന്നതിനു നിമിത്തമായതും സദാനന്ദസ്വാമികളാണെന്ന് ശശിഭൂഷൺ പറഞ്ഞു. അടിച്ചമർത്തപെട്ടവരുടെ കാവലാൾ ആയി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലകൊണ്ട ആത്മീയ വിപ്ലവകാരിയാണ് സദാനന്ദസ്വാമികളെന്നു മുഖ്യപ്രഭാഷണം നടത്തിയ ബി ജെ പി സംസ്ഥാന വർക്കിങ് സെക്രട്ടറി എം. ഗണേശ് അനുസ്മരിച്ചു. സ്വാമികൾ ഒരു നൂറ്റാണ്ട് മുൻപ് കൊളുത്തിയ വിപ്ലവജ്വാല വീണ്ടും തെളിഞ്ഞു കത്തുമെന്നും അദ്ദേഹം പറഞ്ഞു. മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി ദീപോജ്ജ്വലനം നിർവഹിച്ച സമ്മേളനത്തിൽ സ്വാമി രാമാനന്ദ ഭാരതി അദ്ധ്യക്ഷനായി. ഡോ. സുരേഷ് മാധവ് ആമുഖപ്രഭാഷണം നടത്തി. ഭാരതശബ്ദം ചീഫ് എ‍‍‍ഡിറ്റര്‍ കെആര്‍ രാധാകൃഷ്ണന്‍, എൻ. കെ. വിനോദ്കുമാർ, സാധുജന പരിപാലനസംഘം ജനറൽ സെക്രട്ടറി സുരേഷ് ജഗതി, പാച്ചല്ലൂർ ഗോപകുമാർ പി. റ്റി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisement