കൊല്ലം പൂരം ഇന്ന് നഗരഹൃദയത്തില്‍ പൂത്തുലയും

Advertisement

കൊല്ലം. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരവും കുടമാറ്റവും ഇന്ന് വെയില്‍ ചായുമ്പോള്‍ കൊല്ലം നഗരത്തില്‍ പൂത്തുലയും, നിയമതടസങ്ങള്‍ മൂലം ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ ആകാശപ്പൂരവും നടക്കും.

തിരുമുന്നിലും ആശ്രാമം മൈതാനത്തും ആണു കൊല്ലത്തിന്‍റെ ഹൃദയം ത്രസിപ്പിച്ച് കുടമാറ്റം നടക്കുക. താമരക്കുളം മഹാഗ ണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നടത്തുന്ന കുടമാറ്റത്തിൽ ഇരുപക്ഷത്തും 13 ഗജവീരന്മാർ വീതം നിരക്കും. ഗജവീരന്മാരായ ഭാരത് വിനോദ് താമരക്കുളം ക്ഷേത്ര ത്തിന്റെയും പുത്തൻകുളം അനന്ത പത്മനാഭൻ പുതിയകാവ് ക്ഷേത്രത്തിന്റെയും തിടമ്പേറ്റും. ആറാട്ടിനു തിടമ്പേറ്റുന്നത് ഗജവീരന്‍ തൃക്കടവൂർ ശിവരാജു ആണ്.

രാവിലെ 9 മുതല്‍ വിവിധ ക്ഷേത്രങ്ങളിൽ നിന്നും ചെറുപൂ രങ്ങളുടെ എഴുന്നള്ളത്ത് ആരംഭിച്ചു. നഗരത്തിലെ 12 ക്ഷേത്രങ്ങളിൽ നിന്നാണു ചെറുപൂരങ്ങൾ പുറപ്പെടുന്നത്. ഇവ ക്ഷേത്രത്തിൽ എത്തിയ ശേഷം ആന നീരാട്ടും 12ന് ആനയുട്ടും നടന്നു. ഉച്ചയ്ക്ക് 2ന് താമരക്കുളം മഹാഗണപ തിയുടെയും പുതിയകാവ് ഭഗ വതിയുടെയും എഴുന്നള്ളത്ത് ആരംഭിക്കും. ചൊവ്വല്ലൂർ മോഹന വാരിയർ, തൃക്കടവൂർ അഖിൽ എന്നിവർ മേള പ്രമാണിമാരായി മേളം അരങ്ങേറും. പിന്നാലെ കെട്ടുകാഴ്ച.

കൊടിയിറക്കിയ ശേഷം ഭഗ വാന്റെ തിടമ്പേറ്റിയ ഗജവീരൻ ആറാട്ട് പുറപ്പാടിനായി എഴുന്ന ള്ളി നിൽക്കുമ്പോഴാണു തിരു മുന്നിൽ കുടമാറ്റം. തുടർന്നാണ് ആശ്രാമം മൈതാനത്ത് മഹാ പൂരവും കുടമാറ്റവും. മന്ത്രി കെ.എൻ.ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്യും. ആർ.പി. ഗ്രൂപ്പ് ചെയർമാൻ ബി.രവിപി ള്ള ഭദ്രദീപം തെളിക്കും. മന്ത്രി ജെ ചിഞ്ചുറാണി പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അന ന്തഗോപൻ അധ്യക്ഷത വഹിക്കും

കുടമാറ്റത്തിനു ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ ആകാശപ്പൂരം ആരംഭിക്കും.