കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ മേടത്തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക്ശേഷം രാത്രി ഏഴരയോടെ വന്‍ ഭക്തജനാവലിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന് നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി പി. പ്രസാദ്, കീഴ്ശാന്തി സഞ്ജയന് നമ്പൂതിരി എന്നിവരുടെ കര്മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.
പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിനാണ് കൊടിയേറിയത്. ക്ഷേത്രം ഊരാണ്മക്കാരായ ഊമമ്പിള്ളിമന ലീല. യു.എസ്., അകവൂര്‍മന കുഞ്ഞനിയന് നമ്പൂതിരിപ്പാട്, സിനിമ നിര്‍മ്മാതാവ് അജിത് വിനായക, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മനു എസ്., ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സി. രാജന്‍ബാബു, സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ് ഷണ്മുഖന് ആചാരി, ഉപദേശക സമിതി അംഗങ്ങള്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.