ഹൃദയത്തുടി കൊട്ടിക്കേറി കൊല്ലം പൂരം

Advertisement

കൊല്ലം. ദേശീംഗനാടിന്റെ ഹൃദയത്തുടിപ്പായി മേളം കൊട്ടിക്കയറി, അഴകിന്റെ ആവേശപ്പൊലിമയില്‍ കൊല്ലത്തിന്റെ സ്വന്തം നെടുംകുതിരപോലും ആനപ്പുറത്തെ കുടമാറ്റമായി മാറി. കണ്ണൂരിന്റെ തെയ്യക്കോലവും മലയാളിയുടെ നാഗാരാധനയും കല്‍വിളക്കും കുടമാറ്റത്തില്‍ നിരന്നപ്പോള്‍ കൊല്ലം പാരമ്പര്യത്തിന്റെ മേളമാണ് കൊട്ടിയുയര്‍ന്നത് കൊല്ലം പൂരം വീണ്ടും വിസ്മയമായിമാറി.

രാവിലെ 9നു വിവിധ ക്ഷേത്രങ്ങളിൽ നിന്നും ചെറുപൂ രങ്ങളുടെ എഴുന്നള്ളത്ത് ആരംഭിച്ചു നഗരത്തിലെ 12 ക്ഷേത്രങ്ങളിൽ നിന്നാണു ചെറുപൂരങ്ങൾ പുറപ്പെട്ടത്. ഇവ ക്ഷേത്രത്തിൽ എത്തിയ ശേഷം ആന നീരാട്ടും 12ന് ആനയുട്ടും നടന്നു. ഉച്ചയ്ക്ക് 2ന് താമരക്കുളം മഹാഗണപ തിയുടെയും പുതിയകാവ് ഭഗ വതിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. ചൊവ്വല്ലൂർ മോ ഹന വാരിയർ, തൃക്കടവൂർ അഖിൽ എന്നിവർ മേള പ്രമാ ണിമാരായി മേളം അരങ്ങേറി. പിന്നാലെ കെട്ടുകാഴ്ച അരങ്ങു പിടിച്ചടക്കി.
.
കൊടിയിറക്കിയ ശേഷം ഭഗ വാന്റെ തിടമ്പേറ്റിയ ഗജവീരൻ ആറാട്ട് പുറപ്പാടിനായി എഴുന്ന ള്ളി നിൽക്കുമ്പോഴാണു തിരു മുന്നിൽ കുടമാറ്റം. തുടർന്നാണ് ആശ്രാമം മൈതാനത്ത് മഹാ പൂരവും കുടമാറ്റവും. മന്ത്രി കെ.എൻ.ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്തു. ആർ.പി. ഗ്രൂപ്പ് ചെയർമാൻ ബി.രവിപി ള്ള ഭദ്രദീപം തെളിച്ചു. മന്ത്രി ജെ ചിഞ്ചുറാണി പങ്കെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അന ന്തഗോപൻ അധ്യക്ഷത വഹിച്ചു.

കുടമാറ്റത്തിനു ശേഷം ഉപ ചാരം ചൊല്ലി പിരിയുന്നതോ ടെ ആകാശപ്പൂരം ആരംഭിക്കും.