ഡെൽഹിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും

Advertisement

ഓയൂർ: ഡെൽഹിയിൽ വാഹനാപകടത്തിൽ മരിച്ച കരിങ്ങന്നൂർ മങ്കാട് സ്വദേശിയായയുവാവിന്റെ മൃതദേഹം ഇന്ന് ( ചൊവ്വ) നാട്ടിലെത്തിച്ച് സംസ്കരിക്കും. കൊല്ലം ,കരിങ്ങന്നൂർ മങ്കാട് വിഷ്ണുഭവനിൽ ബാലചന്ദ്രൻപിള്ളയുടെയും എൽ.രാധാമണിയുടെയും ( റിട്ട: ജെ എസ് ജെ എഫ് എം സി കൊട്ടാരക്കര) മകൻ ബി.ആർ. വിഷ്ണു ( 33 ) ആണ് മരിച്ചത്. ഡെൽഹിയിൽ മുത്തൂറ്റ് ബാങ്കിൽ ഓഡിറ്ററായി ജോലി നോക്കി വന്നിരുന്ന വിഷ്ണു ഞായറാഴ്ച ( 16/ 4/ 23 ) പുറത്ത് പോയിരാത്രി 10 മണിയോടെ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഡെൽഹി മംഗൾപുരി ബുദ്ധവിഹാറിൽ വെച്ച് വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11 മണിയോടെ മരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 8 ന് വീട്ടുവളപ്പിൽ.

ഭാര്യ: ശ്രീലക്‌ഷ്മി. മകൾ:നൈനികാവിഷ്ണു.

സഞ്ചയനം 24ന് രാവിലെ 8ന് .