ഉത്സവകമ്പോണ്ടിലെ പലഹാരകച്ചവടസ്ഥാപനങ്ങളിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി

Advertisement

കൊട്ടാരക്കര. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു തുടങ്ങിയ   ഉത്സവകമ്പോണ്ടിലെ പലഹാരകച്ചവടസ്ഥാപനങ്ങളിൽ  നിന്നാണ്  കൊട്ടാരക്കര നഗരസഭ  ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ  പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്. പഴകിയ  കോളിഫ്ലവർ, ബജി, എണ്ണ, മായം കലർന്ന  മുളകുപൊടി, നിറം ലഭിക്കാനുള്ള  മാരകമായ  എസ്സെൻസ്, നിരോധിത  പ്ലാസ്റ്റിക് എന്നിവയാണ് വിവിധ സ്ഥാപനങ്ങളിൽ  നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം  ഇത്തരം  എണ്ണ പലഹാരകടകളിൽ  വൻ തിരക്കായിരുന്നു. ഇവ പലതും ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലുമാണെന്ന് കണ്ട് നടത്തിയ പരിശോധനയിലാണ്  ഭക്ഷ്യ സുരക്ഷ വിഭാഗം  പഴകിയ  പലഹാരങ്ങൾ അടക്കം കണ്ടെത്തിയത്.