പെരുംകുളത്ത് പാറകുളത്തിൽ വീണ് യുവാവ് മരിച്ചു

Advertisement

കൊട്ടാരക്കര. മൈലം പഞ്ചായത്തിലെ പെരുംകുളം കളീലുവിള പാറകുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരുകുളം പുളിതുണ്ടിൽ വീട്ടിൽ
ഉണ്ണികൃഷ്ണപിള്ള യുടെയും ഗിരിജകുമാരിയുടെയും മകൻ ഗോകുൽ കൃഷ്ണൻ, (21) ആണ് മുങ്ങി മരിച്ചത്.

ഒപ്പം കുളിക്കാനിറങ്ങിയ സുഹൃത്തുകൾ പരിഭ്രാന്തരായി പാറ കുളത്തിനടുത്തു നില്കുന്നത് കണ്ട നാട്ടുകാർ ഇവരെ ചോദ്യം ചെയ്തതോടെയാണ് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ കൊട്ടാരക്കര പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിക്കുകയുമാരുന്നു. നീണ്ട പരിശോധനയ്ക്ക് ശേഷം രാത്രി 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര പോലീസ് കേസെടുത്തു സംഭവത്തെ പറ്റി അനേഷിച്ചു വരുന്നുണ്ട്. സഹോദരൻ അഖിൽ കൃഷ്ണൻ