ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റ ഡോ.പി കെ ഗോപനെ മൈനാഗപ്പള്ളി കാർമ്മേൽ സ്നേഹനിലയം അനുമോദിച്ചു

Advertisement

കൊല്ലം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റ ഡോ.പി കെ ഗോപനെ മൈനാഗപ്പള്ളി കാർമ്മേൽ സ്നേഹനിലയം അനുമോദിച്ചു. ഫാ. മനോജ് എം കോശി വൈദ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭവന സ്വപ്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വാഴുവേലിൽ മെക്ക് വി.സദാശിവന് ടിക്കറ്റ് കൈമാറി ഡോക്ടർ പി കെ ഗോപൻ നിർവഹിച്ചു . സ്നേഹനിലയത്തിന്റെ അനുമോദന ഫലകം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ആൻസർ ഷാഫി കൈമാറി. ശ്രീ ജോസ് മത്തായി സ്വാഗതവും പതിനാലാം വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ,തോമസ് മാത്യു കിഴക്കടത്ത് ഡോക്ടർ ജിനു മാത്യു വൈദ്യൻ,അലക്സ് വൈദ്യൻ,ജോൺസൺ പോരുവഴി , വിൽസൺ പി ജോസഫ് ,ഷാജി തരകൻ, ജോസ് തരകൻ, സജു ജോൺ , അഞ്ജിത് പി. അലക്സ് വൈദ്യൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു