കോവിഡ് കാലസേവനം : ജീവകാരുണ്യ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

Advertisement

ആലപ്പാട് .കോവിഡ്കാലത്ത് ആലപ്പാട് പഞ്ചായത്തിൽ ജീവൻ മരണ സേവനം നടത്തി കോവിഡ് പ്രതിരോധത്തിൽ ആലപ്പാട് പഞ്ചായത്തിന് അംഗീകാരം ലഭ്യമാക്കിയ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും പഞ്ചായത്ത് ആദരവ് നൽകി.


സി.ആർ. മഹേഷ് എം.എൽ.എ. ഉത്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് അദ്ധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തൻ ഷാജഹാൻ രാജധാനിയെ സമ്മേളനത്തിൽ ഉപഹാരം നൽകി എംഎൽഎ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായഅഭിലാഷ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷൈമ. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ വാലയിൽ, സി. ബേബി, ഉദയകുമാരി , സരിതജ്ഞൻ, പ്രസീത കുമാരി എന്നിവർ ആശംസകൾ അർപിച്ചു!