ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ കടലാക്രമണത്തിന് പരിഹാരം,172.5കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ കടലാക്രമണതിന് പരിഹാരമായി 172.5കോടി രൂപയുടെ പദ്ധതി ക്കാണ് കേരള സർക്കാർ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റ ഏകദേശം പതിനെട്ടു കിലോമീറ്റർഭാഗം കടൽത്തീരമാണ്. നിരന്തമായ കടലാ ക്രമണത്തിൽ നിരവധി വീടുകൾ നശിച്ചു കൊണ്ടിരിക്കുന്നതിനാൽ തീരദേശത്തു താമസിക്കുന്ന മത്സ്യ തൊഴിലാളികൾ ഭയാ ശങ്കയോടാണ് താമസിച്ചു വരുന്നത്. പ്രദേശ വാസീ കളുടെ നിരന്തരമായ ആവശ്യമായിരുന്നു ശക്തമായ കടൽ ഭിത്തി നിർമാണം.

സംസ്ഥാനത്തെ രൂക്ഷമായ കടലക്രമണ പ്രേദേശം കണ്ടെത്തി ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച നാലാമത്തെപ്രദേശമാണ് ആലപ്പാട്.ഇതിനുള്ള പരിഹാരമായി 172.5കോടി രൂപയുടെ സംരക്ഷണ ഭിത്തി നിർമാണത്തിനാണ് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കിനൽകിയിരുന്നത് .തീരപ്രദേശത്തെ ഏറ്റവും മോശമായ കടൽ ഭിത്തിയുള്ള ചെറിയഴീക്കൽ, കുഴിത്തുറ, സ്രായിക്കാട്, ഭദ്രൻമുക്ക് എന്നീ പ്രദേശങ്ങളിൽ ടെട്രപോഡ് സ്ഥാപിച്ച്‌ കടലാക്രമണംതടയുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.തീരസംരക്ഷണത്തിനായിനടപ്പാക്കുന്ന ബ്രിഹത് പദ്ധതിയാണ്. ജലവിഭവ വകുപ്പ് മന്ത്രിറോഷിഗസ്റ്റിനെ നേരിട്ട് കണ്ടതിനെ തുട ർന്നാണ് വേഗം ഭരണാനുമതി ലഭിച്ചത്.ഇറിഗേഷൻ റിസർച്ച് ഡെവലപ്പ് മെന്റ് ബോർഡ്‌ ആണ് പദ്ധതി രേഖ തയ്യാറാക്കിയത്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് പരിശോധിച്ച് അംഗീകരിച്ചു
സംസ്ഥാന സർക്കാർ ഭരണാനുമതിലഭിച്ചതിനാൽ ഉടൻ സാങ്കേതികാനുമതി ലഭ്യമാക്കിടെൻഡർ നടപടി ആരംഭിക്കുമെന്നും കിഫ്‌ബിപദ്ധതിയിൽ ഉൾപെടുത്തിയാണ് കടൽ ഭിത്തി നിർമാണം നടപ്പാക്കുന്നതെന്നും സി ആർ മഹേഷ്‌ എം എൽ എഅറിയിച്ചു.

Advertisement