ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖല സംഗമം

Advertisement

കരുനാഗപ്പള്ളി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ സ്ഥാപക ചെയർമാൻ ജോസഫ് ചെറിയാൻ അനുസ്മരണവും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ജോയി ഉമ്മന്നൂർ നിർവ്വഹിച്ചു. തിരിച്ചറിയൽ കാർഡ് വിതരണം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ജോസഫ് ചെറിയാൻ അനുസ്മരണം മുൻ സംസ്ഥാന സെക്രട്ടറി കെ. അശോകൻ എന്നിവർ നടത്തി. മേഖലാ പ്രസിഡൻ്റ് മനോജ് സി. കുന്നത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി പ്രദീപ് അപ്പാളു സ്വാഗതം പറഞ്ഞു.

സ്വാശ്രയ സംഘം അവലോകനം സംസ്ഥാനകമ്മിറ്റി അംഗം സുരേന്ദ്രൻ വള്ളിക്കാവും, സ്വാന്ത്വനം പദ്ധതി അവലോകനം സംസ്ഥാന കമ്മിറ്റി അംഗം വിൽസൺ ആൻ്റണി എന്നിവർ നിർവ്വഹിച്ചു.

മേഖലാ ട്രഷറർ മനു ശങ്കർ ഗൗരി ഫിലിംസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജു കുമാർ ഗോപികാസ്, സുരേഷ് ബാബു ദേവൻസ്, മേഖലാ വൈസ് പ്രസിഡൻ്റ് ഗോപു നീണ്ടകര, കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാ സെക്രട്ടറി ഉദയൻ കാർത്തിക, മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് രാജശേഖരൻ നായർ , കരുനാഗപ്പള്ളി വെസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ് ശ്രീജിത്ത് ഓറഞ്ച്, ചവറ യൂണിറ്റ് സെക്രട്ടറി ബാബു ജോർജ്ജ് സുവാർത്ത, ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി രാജു പെരുങ്ങാല തുടങ്ങിയവർ സംസാരിച്ചു.

Advertisement