കൊട്ടാരക്കര : കൊട്ടാരക്കര പുലമൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും ലഹരി പദാർദ്ധമായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിലായതിനു പിന്നിലെ മുഖ്യ സൂത്രധാരനും ലഹരി മാഫിയ സംഘത്തിലെ പ്രധാനിയുമായ കേരളപുരം സ്വദേശി റാഷിദ് (24) അറസ്റ്റിലായി . കഴിഞ്ഞ ജനുവരി 29 നാണ് 106 ഗ്രാം എം ഡി എം എ യുമായി കൊല്ലം പട്ടത്താനം സ്വദേശി അമലിനെ കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഈ കേസിലേക്ക് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശികളായ വിഷ്ണു, ആനന്ദ് എന്നീ പ്രതികളും അറസ്റ്റിലായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി വിവരം ലഭിച്ച പോലീസ് പ്രതികൾക്കായി വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളപുരത്ത് നിന്നുമാണ് കേരളപുരം പുനക്കന്നൂർ പുത്തൻ ബംഗ്ലാവിൽ ഷൈലജ മകൻ റാഷിദിനെ റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. പിടിയിലാകുമ്പോൾ ടിയാന്റെ കൈവശം 10 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. കൊല്ലം റൂറൽ ഡാൻസാഫ് ടീം അംഗങ്ങളായ അഭിലാഷ്, . അനിൽ, എ എസ് രാധാകൃഷ്ണൻ, സി പി ഓ മാരായ വിപിൻ, ദിലീപ്, സജുമോൻ എന്നിവരാണ് പ്രതിയെ
പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിത്രം . എം ഡി എം എ കേസിൽ പിടിയിലായ സൂത്രധാരൻ റാഷിദ്