പുനലൂർ: കിഴക്കൻ മേഖലയിൽ വേനൽ ചൂട് കടുത്തതോടെ കുടിവെള്ളം തേടിവന്യമൃഗങ്ങൾ നീർച്ചോലകളിലേയ്ക്ക് ഇറങ്ങിത്തുടങ്ങി. മുൻ വർഷങ്ങളിലെപ്പോലെ വേനൽ ചൂടിൽ വനാന്തരങ്ങളിലെ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ തെന്മല ഡാം റിസർവ്വോയ ർ ആയ പരപ്പാർ ഡാം പ്രദേശങ്ങളിൽ വന്നു തുടങ്ങി.ആന, കാട്ടുപോത്ത്, പന്നി, മയിൽ, മറ്റ് ചെറിയ മൃഗങ്ങളുമാണ് കാടിറങ്ങി ജലാശയത്തിൽ കുടിക്കാനും, മുങ്ങി നിവരുവാനുമായി എത്തുന്നത്. എന്നാൽ ഡാം വൃഷ്ടിപ്രദേശമായ കളം കുന്ന്, പള്ളം വെട്ടി ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യവും, വളർത്തുമൃഗങ്ങളെ കൊന്നു തുടങ്ങിയതും കിഴക്കൻ മേഖലയിൽ ജനങ്ങളിൽ ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.