ഓയൂർ: വെളിയം പരുത്തിയറയിൽനിയന്ത്രണംവിട്ടകാർഹൈമാറ്റ്സ് ലൈറ്റ് സ്ഥാപിച്ചിരുന്ന തൂൺ ഇടിച്ച് തകർത്തു.ചൊവ്വ രാത്രി 11 നായിരുന്നു സംഭവം. കരീപ്ര ഇടക്കിടം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ യുവാക്കൾ നിസാരപരിക്കുകളോടെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ തൂൺ ഒടിഞ്ഞ് റോഡിന് കുറുകെ വീണതിനാൽ ഓടനാവട്ടം – വെളിയം റോഡിൽഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞ് വെളിയം പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്തിന്റെ നേതൃത്വത്തിലെത്തിയ നാട്ടുകാർതൂൺറോഡിൽനിന്നും മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.