കൊട്ടാരക്കര: പൂവറ്റൂര്‍ പാത്തലയില്‍ പെരുമ്പാമ്പിനെ പിടികൂടി. പാത്തല ജങ്ഷന് സമീപമുള്ള പുരയിടത്തിന്റെ മതില്‍കെട്ടുകള്‍ക്കിടയില്‍ നിന്നാണ് അഞ്ചലില്‍ നിന്നും എത്തിയ ഫോറസ്സ്റ്റ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ ഇതുവഴി നടന്നു പോയവരാണ് റോഡില്‍ കിടക്കുന്ന പെരുമ്പാമ്പിനെ കാണുന്നത്. വലിയ വലുപ്പമുള്ളതിനാല്‍ ആളുകള്‍ ഭയന്ന് നില്‍ക്കുമ്പോള്‍ അടുത്തുള്ള പുരയിടത്തിന്റെ മതിലിന്റെ കല്‍ക്കെട്ടിലേക്ക് പാമ്പ് ഇഴഞ്ഞു കയറുകയായിരുന്നു. സംഭവം അറിഞ്ഞ് വലിയ ജനക്കൂട്ടം സ്ഥലത്തെത്തി. വാര്‍ഡ് മെമ്പര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ഏറെ പ്രയാസപ്പെട്ട് പെരുമ്പാമ്പിനെ പിടികൂടുകയുമായിരുന്നു.