പടിഞ്ഞാറെ കല്ലട: ഓരോ ജീവകാരുണ്യ പ്രവർത്തകനും നാടിന്റെ താങ്ങാണെന്നും ഓരോ നാട്ടിലെയും സാധാരണക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ആദ്യം ഓടിയെത്തുന്നത് അവർ ആയിരിക്കുമെന്നും തുറമുഖ വകുപ്പ്
മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു.പടിഞ്ഞാറേ കല്ലട വിളന്തറ ജംഗ്ഷനിൽ സ്നേഹ സ്വാന്തനം ആൾ ഇന്ത്യ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും മരുന്ന് വിതരണവും ചികിത്സാസഹായ വിതരണവും ഇഫ്താർ സംഗമവും ചടങ്ങിൽ നടന്നു.ഷാഫി താമരക്കുളം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ഷാഫി, വൈ ഷാജഹാൻ,തുണ്ടിൽ നൗഷാദ്, ഉശാലയം ശിവരാജൻ,
ഷാജഹാൻ രാജധാനി,വെറ്റമുക്ക് സോമൻ,ഡോ.ഷിഹാബുദ്ദീൻ മധുരിമ, മനാഫ് തുപ്പാശ്ശേരിൽ,സന്തോഷ് ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.