പതാരത്ത് യൂണിയൻ നേതാവിന്റെ വീട്ടിൽ നിന്നും 53000 രൂപയും രേഖകളും ക്ഷേമനിധി ബുക്കുകളും മോഷണം പോയ സംഭവത്തിൽ അന്വേഷണം ഇഴയുന്നു

Advertisement

പതാരം:പതാരത്ത് തൊഴിലാളി യൂണിയൻ നേതാവിന്റെ വീട്ടിൽ നിന്നും 53000 രൂപയും രേഖകളും ക്ഷേമനിധി ബുക്കുകളും മോഷണം പോയ സംഭവത്തിൽ അന്വേഷണം ഇഴയുന്നതായി ആർഎസ്പി ശൂരനാട് തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി
ജി.വിജയൻപിള്ള ആരോപിച്ചു.പതാരം കിടങ്ങയം വടക്ക് ബിജു ഭവനത്തിൽ
എൻ.ഗോപാലന്റെ വീട്ടിലാണ് മോഷണം കഴിഞ്ഞ മാർച്ച് 10ന് നടന്നത്.നിർമ്മാണ – തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണവും നിരവധി രേഖകളുമാണ് മോഷണം പോയത്.എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും മോഷ്ടാവിനെ പിടികൂടുവാനോ കാര്യക്ഷമമായ അന്വേഷണം നടത്തുവാനോ ശൂരനാട് പോലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.സമീപത്തെ വീടുകളിലെ നിരീക്ഷണ ക്യാമകൾ പരിശോധിക്കുവാൻ പോലും പോലീസ് തയ്യാറായില്ലെന്നും പരാതിയുണ്ട്.

Advertisement