തുളസിക്കതിര്‍ നുള്ളിയെടുത്ത്..അച്ചടിമഷിപുരണ്ടു ഒടുവില്‍ സഹദേവൻ പട്ടശ്ശേരിക്ക് ജന്മസാഫല്യം

Advertisement


കരുനാഗപ്പള്ളി . സാധാരണ അച്ചടിമഷി പുരണ്ടശേഷമാണ് ഒരു കൃതി പോപ്പുലറാകുന്നത്, ഇവിടെ പോപ്പുലറായശേഷം ഒരു ഗാനം അച്ചടി മഷിപുരളുകയാണ്. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന് തുടങ്ങുന്ന ഗാനം രചിച്ച് പ്രസിദ്ധനായ സഹദേവന്‍റെ മന്ത്രി കെ.രാധാകൃഷ്ണനെ കൊണ്ട് പുസ്തക പ്രകാശനം നടത്തുക എന്നവലിയ ആഗ്രഹമാണ് ഇതോടെ സഫലമായത്.പത്രവാർത്തയിലൂടെ വിവരം അറിഞ്ഞ മന്ത്രി നേരിട്ട് വിളിച്ച് സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. മുപ്പത് വർഷത്തിന് മുൻപ് രചിച്ച ഗാനം കൊച്ചു ഗായിക ഹന ഫാത്തിമായാ ണ് കേരളക്കരയിൽ ഈ ഗാനം എത്തിച്ചത്.ഇതോടെ താനെഴുതിയ വരികളാണെന്നറിഞ്ഞ് സഹദേവൻ പഴയ ഡയറി തപ്പിയെടുത്താണ് പ്രത്യക്ഷത്തിലെത്തുന്നത് ‘നിരവധി കവിതകളുടെ സമാഹാരമാണ് മന്ത്രി പ്രകാശനം ചെയതത്. ഹനഫാത്തിമ വീണ്ടും പഴയ ഗാനം ആലപിച്ചപ്പോൾ തൊട്ടടുത്ത് വയോധികനായ ഗാനരചയിതാവ് സഹദേവൻ പട്ടശ്ശേരിയും. നാട്ടുകാരും സുഹൃത്തുക്കളും തിങ്ങിനിറഞ്ഞ വേദിയിൽ വികാരഭരിതരായി. തുടർന്ന് മന്ത്രി കെ രാധാകൃഷ്ണൻ സഹദേവൻ എന്ന നാട്ടിൻപുറത്തുകാരൻ്റെ പുസ്തകം പ്രകാശിപ്പിച്ചു. , “കനലിൽ വിരിഞ്ഞ പൂക്കൾ ” എന്ന പേരിൽ സഹദേവൻ പുറത്തിറക്കിയ പുസ്തകം കല്ലേലിഭാഗം ജനതാ ഗ്രന്ഥശാല ഒരുക്കിയ വേദിയിൽ വച്ചായിരുന്നു പ്രകാശന ചടങ്ങുകൾ നടന്നത്.

മുൻ എംഎൽഎ ആർ രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ അനിൽ എസ് കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി.ഗ്രന്ഥശാല സെക്രട്ടറി റിച്ചു രാഘവൻസുനിതാ അശോക് തുടങ്ങിയവർ സംസാരിച്ചു. . ഗായിക ഹന ഫാത്തിമ, ഹാരിസ് ഹാരി, ജയചന്ദ്രൻ തൊടിയൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. .2021- 22 വർഷത്തെ “പ്രതിഭാ പിന്തുണ ” എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് നൽകിയ 50,000 രൂപ ഉപയോഗപ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കാനുള്ള നടപടികൾ തുടങ്ങിയത്. ഡോ സി ഉണ്ണികൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്. മരം കയറ്റ തൊഴിലാളിയായിരുന്ന സഹദേവൻ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമല്ല, മാപ്പിളപ്പാട്ടുകളും ക്രിസ്തീയ ഗാനങ്ങളും എഴുതിയിട്ടുണ്ട്.

Advertisement