കടയ്ക്കൽ.അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർപ്പക്കാട് പുനയം കോളനിയിൽ വേങ്ങവിളവീട്ടിൽ ശ്യാം മാളു ദേമ്പതികളുടെ മകൾ 12 വയസ്സുള്ള ശിവാനിയാണ് മരിച്ചത്.
വൈകിട്ട് 6:30യോടെയാണ് സംഭവം.തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ മാതാവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യാചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.