കൊല്ലം. പുനലൂരിൽ ഡ്യൂട്ടിക്കിടെ നഗരസഭാ ജീവനക്കാരിക്ക് സൂര്യതാപമേറ്റു. നഗരസഭയിലെ ഓവര്‍സിയർ റീന പി.കോശിക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞദിവസം രണ്ടുമണിയോടെയായിരുന്നു സംഭവം. കഴുത്തില്‍ വലതുഭാഗത്തായി പൊള്ളലേറ്റ റീന പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഏതാനും ദിവസങ്ങളായി കടുത്ത ചൂടില്‍ ഉരുകുകയാണ് പുനലൂര്‍ നഗരം.