പന്മന(കൊല്ലം ). വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മഹാസമാധി ശതാ ബ്ദി ആചരണത്തിനു ഇന്ന് ഔദ്യോഗിക തുടക്കം. മഹാഗുരു വർഷം 2024 എന്ന പേരിൽ ഒരു വർഷം നീളുന്ന പരിപാടികൾ ശനിയാഴ്ച 10.30നു പന്മന ആശ്രമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
2024 മേയിൽ ചട്ടമ്പിസ്വാമിയുടെ സമാധി ദിനം വരെ നീളുന്ന മഹാ ഗുരു വർഷം പരിപാടിയുടെ ഭാഗ മായി വിവിധ സമ്മേളനങ്ങൾ, സംവാദങ്ങൾ, ശിൽപശാലകൾ, കലാ-സംഗീത- കായികമേളകൾ, ആചാര്യ സംഗമങ്ങൾ, ഗൃഹസ മ്പർക്ക യോഗങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
ശതാബ്ദി ആചരണ ഉദ്ഘാ ടന ചടങ്ങിൽ എൻ.കെ.പ്രേമച ന്ദ്രൻ എംപി അധ്യക്ഷത വഹി ക്കും.
കേന്ദ്രമന്ത്രി വി. മുരളീധരൻ മു ഖ്യാതിഥിയാകും. മഹാഗുരു വർ ഷം 2024 വിളംബര പ്രതികയുടെ പ്രകാശനവും ഗവർണർ നിർവ ഹിക്കും.