കൊല്ലം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിൽ
പങ്കെടുത്തു. നമ്മുടെ ജീവിതം സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെടുന്ന രീതിയിലാകണമെന്ന്
ഗവർണർ ഈദ് സന്ദേശമായി പറഞ്ഞു. കേരള നദ്‍വത്തുൽ മുജാഹിദീൻ കൊല്ലം ജില്ലാ കമ്മിറ്റിയാണ് ബീച്ചിൽ ഈദ് നമസ്കാരം ക്രമീകരിച്ചത്.
മുഷ്താഖ് അഹമ്മദ് സ്വലാഹി പ്രാർഥനകൾക്ക് നേതൃത്വം നൽകി.