കൊല്ലം തീരത്തുനിന്നും, 13 ഭീകരരെ തീരദേശ പോലീസ് പിടികൂടി

Advertisement

കൊല്ലം.സുരക്ഷാ സേനകള്‍ സംയുക്തമായി കേരള തീരത്ത് രണ്ട് ദിവസമായി നടത്തിയ തീരദേശ സെക്യൂരിറ്റി എക്‌സര്‍സൈസ് സാഗര്‍ കവച് സമാപിച്ചു. ഇന്‍ഡ്യന്‍ നേവി, ഇന്റലിജന്‍സ് ബ്യൂറോ, കേരള പോലീസ്, ഫിഷറീസ്, പോര്‍ട്ട്, കസ്റ്റംസ്, കടലോര ജാഗ്രത സമിതികള്‍ എന്നിവയെ ഏകോപിപ്പിച്ച് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡാണ് സാഗര്‍കവച് തീരസുരക്ഷ എക്‌സര്‍സൈസ് സംഘടിപ്പിച്ചത്.

ഇന്‍ഡ്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ തീവ്രവാദികളുടെ വേഷം അണിഞ്ഞ് റെഡ്‌ഫോഴ്‌സ് എന്ന പേരില്‍ തീരത്ത് കടലിലൂടെ നുഴഞ്ഞ് കയറി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഡമ്മി ബോംബ് സ്ഥാപിച്ച് സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെക്യൂരിറ്റി എക്‌സൈര്‍സൈസ് നടതത്തിയത്.
ഇത്തരത്തില്‍ കൊല്ലം തീരത്ത് നടത്തിയ മൂന്ന് ഭീകരാക്രമണ ശ്രമങ്ങളാണ് പോലീസിന്റെയും മത്സ്യ തൊഴിലാളികളുടെയും ജാഗ്രതയോടുളള പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടത്. പുറം കടലില്‍ നിന്നും മത്സ്യബന്ധന ബോട്ടില്‍ നീണ്ടകര അഴിമുഖം ലക്ഷ്യമാക്കി വന്ന ബോട്ട് പുറം കടലിലെ പോലീസിന്റെ പരിശോധന കണ്ട് ലക്ഷ്യം മാറ്റി. ഇത് ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികള്‍ പോലീസിന്റെ അതിവേഗ ഇന്റര്‍സെപ്റ്റര്‍ ബോട്ടായ ദര്‍ശനയിലേക്ക് വിവരം കൈമാറി. ദര്‍ശന പോലീസ് ബോട്ട് ഈ ബോട്ടിനെ തിരിച്ചറിഞ്ഞ് പിന്‍തുടരുന്നത് കണ്ട് ഇവര്‍ മത്സ്യ തൊഴിലാളികളെ ഭീഷണിപ്പെടുത്തി വേഗം വര്‍ദ്ധിപ്പിച്ചു. മത്സരയോട്ടതിനൊടുവില്‍ ഭീകരവാദികള്‍ കയറിയ ബോട്ടിനെ തീരത്തു നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ദര്‍ശന തടഞ്ഞ് നിര്‍ത്തി ബോട്ടിന്റെ സ്‌റ്റോര്‍ മുറിയില്‍ ഒളിച്ചിരുന്ന എട്ടു പേരടങ്ങിയ സംഘത്തെ പിടികൂടുകയായിരുന്നു. പുറംകടലില്‍ നിന്നും പിടികൂടിയ ഇവരെ കൊല്ലം പോര്‍ട്ടില്‍ എത്തിച്ച് വിശദ പരിശോധനയില്‍ ഇന്‍ഡ്യന്‍ നേവിയംഗം ഹേമന്ദിന്റെ നേതൃത്വത്തിലുളള റെഡ് ഫോഴ്‌സ് ആണെന്ന് കണ്ടെത്തി വിട്ടയച്ചു.
തുടര്‍ന്ന് പുറംകടലില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വന്ന രണ്ട് വളളങ്ങളില്‍ കയറി കൊല്ലം ബീച്ചിലേക്ക് വന്ന മറ്റ് റെഡ് ഫോഴ്‌സ് അംഗങ്ങളെ തീരദേശ പോലീസിന്റെ യോദ്ധ ഇന്റര്‍സെപ്റ്റര്‍ ബോട്ട് മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ പിടികൂടി കൊല്ലം പോര്‍ട്ടില്‍ എത്തിച്ച് പരിശോധനയ്ക്ക് ശേഷം റെഡ്‌ഫോഴ്‌സ് ആണെന്ന് കണ്ടെത്തി വിട്ടയച്ചു.
സഗര്‍കവച് എക്‌സൈര്‍സൈസിന് കൊല്ലം തീരത്ത് നേവി, കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ റെഡ്‌ഫോഴ്‌സായി ഭീകരവാദികളും പോലീസ്, കടലോര ജാഗ്രതാസമിതിയംഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ ബ്ലൂഫോഴ്‌സും ആയിരുന്നു.
പരിശോധനകള്‍ക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്.ഐ.പി.എസ് നേതൃത്വം നല്‍കി. കോസ്റ്റല്‍ എസ്.എച്ച്.ഓ ബാബുക്കുറുപ്പ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കോസ്റ്റുഗാര്‍ഡുമായി ചേര്‍ന്ന് ഏകോപിപ്പിച്ചു. പരിശോധനകള്‍ക്ക് ജില്ലയിലെ തീരദേശ പോലീസ് സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒ മാര്‍. കോസ്റ്റല്‍ സ്‌റ്റേഷന്‍ എസ്.ഐ മാരായ ശ്യാംകുമാര്‍.കെ.ജി, സന്തോഷ്‌കുമാര്‍, സഹീര്‍, എബി, എ.എസ്.ഐ ഹരിക്കുട്ടന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കടല്‍ വഴിയും മറ്റും ഉണ്ടാകാന്‍ സാധ്യതയുളള ഭീകരരുടെ കടന്ന് കയറ്റം ഫലപ്രദമായി നേരിടുന്നതിന് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുളള പരിശീലനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സാഗര്‍കവച് സുരക്ഷാ എക്‌സര്‍സൈസ് സംഘടിപ്പിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Advertisement