കാരൂർക്കടവ് പാലത്തിനു സമീപം മാംസാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ;മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തിയെങ്കിലും കേസ്സെടുക്കാതെ പോലീസ്

Advertisement

വടക്കൻ മൈനാഗപ്പള്ളി. കാരൂർക്കടവ് പാലത്തിനു സമീപം മാംസാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ.പാലത്തിനോട് ചേർന്നും പള്ളിക്കലാറ്റിലും വ്യാപകമായി മാലിന്യം തള്ളിയത് ശനിയാഴ്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ദുർഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് തുടക്കം കുറിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ
പോലീസ് സ്ഥലത്തെത്തി.തുടർന്ന് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെ മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധനെ കയ്യോടെ കണ്ടെത്തുകയും ചെയ്തു.മാലിന്യം പൂർണമായും നീക്കം ചെയ്യാമെന്ന് ഇയ്യാൾ
ഉറപ്പ് നൽകിയതോടെ പോലീസ് കേസെടുത്തില്ല. എന്നാൽ പോലീസ് സ്വീകരിച്ച ഈ നടപടിയിൽ പ്രതിഷേധം ശക്തമാണ്.

Advertisement