കാപ്പ അകത്ത്,പുറത്ത് ,അക്രമം റിപ്പീറ്റ്

Advertisement

ചടയമംഗലം. അമ്പലംമുക്ക് സ്വദേശി സച്ചുവെന്ന ശരത്തിനെ കാപ്പ ചുമത്തി ജയിൽ അടച്ചു. 6മാസത്തേക്ക് ജയിലടച്ചത്.പത്തോളം ക്രിമിനൽ കേസിൽ പ്രതിയും കാപ്പ ലംഘനവും നടത്തിയതിനെ തുടർന്ന് കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കഴിഞ്ഞ രണ്ടു മാസം മുന്നേ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ശരത്ത് ജില്ലയിൽ പ്രവേശിക്കുകയും പോലീസ് പിടിയിലാവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ കാപ്പ നിയമ പ്രകാരം നടുകടത്തപ്പെട്ട ശരത്തിനെ കുറിച്ചു പോലീസിന് വിവരം നൽകിയത് ഇളമാട് സ്വദേശിയായ യുവാവാണെന്നു ആരോപിച് സച്ചു യുവാവിന്റെ തലയടിച്ചു പൊട്ടിച്ചിരുന്നു. ഈ കേസിലും ഇയാൾ റിമാൻഡിൽ പോയിരുന്നു.
റിമാൻഡ് കാലാവധി കഴിഞ്ഞുപുറത്തിറങ്ങിയ ശരത്തിനെ കൊല്ലം റൂറൽ എസ്പി യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടക്കാൻ ഉത്തരവിട്ടത്.
ചടയമംഗലം പോലീസ് ഇന്നലെ രാത്രി ആയൂർ അമ്പലമുക്കിൽ നിന്നുമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശരത്തിനെ തിരുവനന്തപുരം സെന്റർ ജയിലേക്ക് മാറ്റി.

Advertisement