എനിക്ക് ഏറെ പ്രിയപ്പെട്ട പുസ്തകം, സെമിനാർ

Advertisement

ഗ്രാന്മ ഗ്രാമീണ വായനശാല ലോകപുസ്തകദിനത്തോടനുബന്ധിച്ച് എനിക്ക് ഏറെ പ്രിയപ്പെട്ട പുസ്തകം എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൺസിൽ എക്സിക്യുട്ടീവ് അംഗം വി.ഗിരിജാദേവി ഉദ്ഘാടനം ചെയ്തു. പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ബാലവേദി അംഗങ്ങൾ സംസാരിച്ചു.രചനാമത്സരവും സംഘടിപ്പിച്ചു.ടി. ജോസ്കുട്ടി അധ്യക്ഷത വഹിച്ചു. ജോസ് കുന്നേൽ,എസ്.ദേവരാജൻ ,വിൽസൺ ജോസഫ്,ജിജിദാസ് എന്നിവർ സംസാരിച്ചു.ബാലവേദി സെക്രട്ടറി ശ്രീഹരി നന്ദി രേഖപ്പെടുത്തി.

Advertisement