കരുനാഗപ്പള്ളി. സിപിഎം ഗ്രൂപ്പ് പോരിന് ശമനമില്ല,കരുനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്. ബാങ്കിന്റെ പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറി എന്ന പേരില്‍ ഇന്ദുലാല്‍ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡു ചെയ്തത്.
എന്നാല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന് റജിസ്റ്ററില്‍ തിരുത്തല്‍ നടത്തിയത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇയാളെ സസ്പെന്‍ഡു ചെയ്തതെന്ന് മറു വിഭാഗം പറയുന്നു.
ഗ്രൂപ്പ് കിടമല്‍സരത്തിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകനെതിരെ മറുപക്ഷം നീങ്ങിയതെന്നാണ് ആക്ഷേപം.
നടപടിക്കിരയായിരുന്ന പ്രമുഖ നേതാവും സംസ്ഥാനകമ്മിറ്റി അംഗവും നയിക്കുന്ന ഗ്രൂപ്പുകള്‍ തമ്മിലെ പോര് കരുനാഗപ്പള്ളിയില്‍ ശക്തമായിട്ടുണ്ട്. സ്കൂള്‍ സഹകരണ ബാങ്ക് സംഘങ്ങള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളില്‍ ജീവനക്കാരും ഭരണ സമിതി അംഗങ്ങളായും രണ്ട് ഗ്രൂപ്പുകളിലും പെട്ടവരുണ്ട്. അവര്‍ വലിയ പോര് നടത്തുന്നത് സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്ന് ഇരു ഗ്രൂപ്പിലും പെടാത്തവര്‍ പറയുന്നു.