പടിഞ്ഞാറേകല്ലട . വലിയപാടം ഇഎംഎസ് ഗ്രന്ഥശാല ,എം നിസാര്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനവും എം നിസാര്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും നടത്തി. കവി എം സങിന്റെ കവിതാസമാഹാരം മഴതൊടുമ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ. പി കെ ഗോപന്‍ നോവലിസ്റ്റ് ഹരികുറിശേരിക്കു നല്‍കി പ്രകാശിപ്പിച്ചു.
ഡോ കെ ബി ശെല്‍വമണി പുസ്തക പരിചയം നടത്തി. എം നിസാര്‍ സാഹിത്യപുരസ്‌കാരം സി ഹരിപ്രിയക്കു കവി ചവറ കെ എസ് പിള്ള സമര്‍പ്പിച്ചു. പ്രസിഡന്‌റ് ഷാജി ഡെന്നീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഉഷാലയം ശിവരാജന്‍, കവി ഡോ ബി സി രാജേഷ്, കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ്.ശശികുമാര്‍, സംവിധായകന്‍ വികെ ഷാജി,അനില്‍ നീണ്ടകര,എം സങ്,ഗ്രന്ഥശാല സെക്രട്ടറി കെ രഘു,എക്‌സിക്യൂട്ടീവ് അംഗം പി രഘുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുബന്ധിച്ച് നടന്ന കവിയരങ്ങില്‍ ജയശങ്കര്‍ എഎസ് അറക്കല്‍,ശാസ്താംകോട്ട അജയകുമാര്‍,ഗുരുകുലം ശശി, സുനിലന്‍ കായലരികത്ത്,അഷടമന്‍ ടി സാഹിതി,മിഥുനം രാധാകൃഷ്ണന്‍,രമ്യലക്ഷ്മി,രശ്മീദേവി,ചിന്നമ്മ സുകുമാരന്‍,യേശുദാസന്‍ കാര്‍ലോസ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.