പതാരം എസ്എം എച്ച്എസ്സ്എസ്സില്‍ ദശ ദിന വാര്‍ഷിക ക്യാമ്പൊരുക്കി എന്‍സിസി

Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്ക് പതാരം എസ്എംഎച്ച്എസ്എസ്സില്‍ എന്‍സിസിയുടെ ദശദിന പരിശീലന ക്യാമ്പ് ആരംഭിച്ചു. ത്രി കേരള ഗേള്‍സ് ബറ്റാലിയന്‍ കൊല്ലം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുന്നത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌ക്കൂള്‍-കോളേജ് എന്‍സിസി കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന തല്‍സേന ക്യാമ്പിലേക്ക് കേഡേറ്റുകളെ തിരഞ്ഞെടുക്കുന്നത് ക്യാമ്പ് ലക്ഷ്യമിടുന്നുണ്ട്. കേഡറ്റുകളില്‍ നേതൃപാടവം, സഹവര്‍ത്തിത്ത്വം, തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുന്നതിന് ക്യാമ്പ് സഹായകമാകുന്നുണ്ട്. പതാരത്ത് കാട് മൂടി ജലസേചനം നിലച്ചു പോയ കനാല്‍ എട്ടു കിലോമീറ്ററോളമാണ് ക്യാംപിന്റെ ഭാഗമായി വൃത്തിയാക്കിയത്. രാവിലെ 5 മുതലാണ് ക്യാംപില്‍ പരിശീലനം ആരംഭിക്കുന്നത്. ഫിസിക്കല്‍ ട്രെയിനിംഗോടെ ആരംഭിക്കുന്ന ക്യാമ്പില്‍ തുടര്‍ന്ന് ഡ്രില്‍, റൈഫിള്‍ പരിശീലനം തുടങ്ങി ആര്‍മിയിലെ ഉന്നതോദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നിരവധി ട്രെയിനിംഗുകളാണ് നടക്കുന്നത്. 24, 25 തീയതികളില്‍ പ്രത്യേക പരിശീലനങ്ങള്‍ നടക്കും. ക്യാമ്പ് 29ന് സമാപിയ്ക്കും.ഗേള്‍സ് ബറ്റാലിയനൊപ്പം ബോയ്‌സ് ബറ്റാലിയനിലെ കേഡറ്റുകളും ക്യാമ്പിന്റെ ഭാഗമാകുന്നുണ്ട്.

Advertisement