പുനലൂര്‍. ഇരട്ട കൊലപാതകം പ്രതി പോലീസ് കസ്റ്റഡിയിൽ, പുനലൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കർ ( 35 ) ആണ് പിടിയിലായത്. പുനലൂർ വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്പോക്ക് ഭൂമിയിൽ താൽക്കാലികമായി ഉണ്ടാക്കിയ ഷെഡിൽ താമസിക്കുന്ന ഇന്ദിര (56 ), ഇവരുടെ വീട്ടിൽ ഉണ്ടായിരുന്ന കടയ്ക്കാമൺ കോളനി സ്വദേശിയായ മുഴ ബാബു എന്ന് വിളിക്കുന്ന ബാബു (60 ) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി വൈകി ഇന്ദിരയുടെ വീട്ടിൽ എത്തിയ പ്രതി ശങ്കർ ഇന്ദിരയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ,അപ്പോൾ അവിടെയുണ്ടായിരുന്ന ബാബു തർക്കത്തിൽ ഇടപെടുകയും ചെയ്തു. ഇന്ദിരയും ബാബുവും ചേർന്ന് പ്രതിയെ അക്രമിച്ചു, ഇതിൽ പ്രകോപിതനായ ശങ്കരൻ രണ്ടുപേരേയും മർദിക്കുകയും തറയിൽ വീണ ഇന്ദിരയെ സമീപത്ത് ഉണ്ടായിരുന്ന അമ്മി കല്ല് എടുത്ത് തലയിലേക്ക് രണ്ട് തവണ ഇട്ട് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന ബാബുവിനെ ഇൻ്റർലോക്ക് കട്ട ഉപയോഗിച്ച് തലയ്ക്കിടിച്ച് കൊലപ്പെട്ടുത്തുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന മറ്റൊരാൾ ഭയന്ന് വീട്ടിൽ നിന്നും ഓടിപ്പോയി എന്ന് പറയപ്പെടുന്നു. ഓടിപ്പോയ ആളെ കണ്ട് പിടിക്കുന്നതിന് വേണ്ടി പോലീസ് അന്വേക്ഷണം വ്യാപിപ്പിച്ചിട്ടു
ഓടിപ്പോയ ആളെ കണ്ട് പിടിക്കുന്നതിന് വേണ്ടി പോലീസ് അന്വേക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തലയോട്ടി തകർന്ന് മുറ്റത്ത് കിടന്ന രണ്ടു പേരേയും പ്രതി വീടിനുള്ളിലേക്ക് വലിച്ച് ഇട്ട ശേഷo ,തൊളിക്കോട് എത്തി കടത്തിണ്ണയിൽ കിടന്ന് ഉറങ്ങി.നേരം പുലർന്നപ്പോൾ ആറ്റിൽ ഇറങ്ങി കുളിച്ച ശേഷം പുനലൂരിലെ ബാറുകളിൽ കയറി മദ്യപിച്ച് പുനലൂരിലും, പരിസരങ്ങളിലും കറങ്ങി നടക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യുന്നതിനിടയിൽ, പുനലൂർ എസ്ഐയക്ക് കിട്ടിയ രഹസൃവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് 25/4/23 കോടതിയിൽ ഹാജരാക്കും.