എത്തിച്ചത് 2 കിലോ ഹാഷിഷ് ഓയിൽ,സൂക്ഷിച്ചത് ബന്ധുവിന്‍റെ വാട്ടര്‍ ടാങ്കില്‍,തില്ലേരിയിലെ സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ് ചെറിയ മീനല്ല

Advertisement

കൊട്ടാരക്കര. എഴുകോൺ ചൊവ്വ ള്ളുരിൽ കോട്ടെകുന്നിൽ ആളില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ നിന്നാണ് ഒരു കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്. സംഭവത്തിൽ തില്ലേരി സ്വദേശി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ് ( 45) എക്സൈസിന്റെ പിടിയിലായി.

രണ്ടു ദിവസം മുന്നേ 2 കിലോ ഹാഷിഷ് ഓയിൽ കടത്തി കൊണ്ട് വന്നതായുള്ള എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് വാറണ്ടുള്ള പിടികിട്ടാപുള്ളിയുമായ സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിനെ നിരീക്ഷിച്ചുള്ള അന്വേഷണമാണ് ഹാഷിഷ് ഓയിൽ കൈവശം വച്ച പ്രതിയെ പിടികൂടാനായതു. പ്രതിയുടെ എഴുകോൺ കോട്ടെ കുന്നിൽ ഉള്ള വീട്ടിൽ താമസിച്ചു മറ്റൊരു സഹോദരിയായ മേരിഭവനത്തിൽ മേരിയുടെ അടച്ചിട്ടിരുന്ന വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു വച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് .

സ്റ്റേറ്റ് എൻഫോഴ്സ്‌ മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് ഏക്സൈസ് കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഏക്സൈസ് ഇൻസ്‌പെക്ടർ മധുസുദനൻനായർ, സി ഒ മാരായ സുബിൻ, വിനോജ്, പ്രിവന്റ്റീവ് ഓഫിസർ മുഹമ്മദ് അലി, കൊല്ലം ഐ ബി ഇൻസ്‌പെക്ടർ ജലാലുദ്ധീൻ, പ്രിവന്റ്റീവ് ഓഫിസർ മാരായ ഗിരീഷ് ബിജുമോൻ, കൊട്ടാരക്കര ഏക്സൈസ്ഇൻസ്‌പെക്ടർ അനിൽകുമാർ, ഷിജു, ഡബ്ല്യൂ സി ഒ അനീസ എഴുകോൺ ഏക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പോക്സോ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയും ഹാഷിഷ് ഓയിൽ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതുമായയാളാണ് പ്രതിയെന്നും ഇതിൽ ഒരു കിലോ ഹാഷിഷ് ഓയിൽ മറ്റൊരിടത്തു വിറ്റത് സംബന്ധിച്ചു അന്വേഷണം നടന്നു വരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement