പുത്തനമ്പലം ഉടയാൻകാവ് ഭാഗത്ത്കനാലിൽ നിന്നും ഊറ്റിറങ്ങി റോഡും വീടുകളും സെപ്ടിക് ടാങ്കുകളും കിണറുകളും വെള്ളക്കെട്ടിൽ

Advertisement

കുന്നത്തൂർ: പുത്തനമ്പലം ക്ഷേത്രത്തിനു വടക്ക് ഉടയാൻകാവ് ഭാഗത്ത് കനാലിൽ നിന്നും ഊറ്റിറങ്ങി റോഡും വീടുകളും സെപ്ടിക് ടാങ്കുകളും കിണറുകളും വെള്ളക്കെട്ടിലായത് ജനങ്ങൾക്ക് ദുരിതമായി.കൃഷിടങ്ങളും റബ്ബർ തോട്ടങ്ങളും ഉടയാൻകാവ് മുക്ക് – അരിയോട്ട് കോളനി റോഡും വെള്ളക്കെട്ടിലാണ്.ജനവാസ മേഖലയിൽ കൂടി കടന്നുപോകുന്ന വലിയ താഴ്ചയില്ലാത്ത കനാൽ വൃത്തിയാക്കാതെയാണ് ദിവസങ്ങൾക്കു മുമ്പ് വെള്ളമൊഴുക്കിയത്.

കനാലിന്റെ വശങ്ങളിലെ കോൺക്രീറ്റ് മിശ്രിതവും കാണാനേയില്ല.ഇതാണ് വീടുകളിലേക്ക് ഊറ്റിറങ്ങി കനാൽ വെള്ളം എത്താൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.ചെറിയ കുട്ടികൾ നിരവധിയുള്ള പ്രദേശമാണിവിടം.കിണറുകളും സെപ്ടിക് ടാങ്കുകളും നിറഞ്ഞ് കവിഞ്ഞത് ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്.വീടും കിണറുകളും ഇടിഞ്ഞു താഴാനും സാധ്യതയുണ്ട്.അടിയന്തിരമായി കെഐപി അധികൃതരും പഞ്ചായത്തും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement