പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം; തടവുംപിഴയും ശിക്ഷ വിധിച്ചു

Advertisement


കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈഗിംകാതിക്രമം നടത്തിയ ചെന്താപ്പൂര്, ചിറയില്‍ വീട്ടില്‍ സജീവിനെ കൊല്ലം ഫസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യല്‍ കോടതി തടവ് ശിക്ഷ വിധിച്ചു.

ബന്ധുവായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. കിളികൊല്ലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുകേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ്.എന്‍ ന്‍റെ നേതൃത്വത്തില്‍ എസ്.ഐ സ്വാതി, സന്തോഷ്, എ.എസ്.ഐ സജീല, സി.പിഒ അനിത, സിന്ധു എന്നിവര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നിശ്ചിത സമയത്തിനുള്ളില്‍ കോടതിക്ക് സമര്‍പ്പിക്കുകയും ആയതിന്‍റെ വിചാരണ കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ നടക്കുകയും ചെയ്തു.

കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്പെഷ്യല്‍ ജഡ്ജായ രമേശ്കുമാറാണ് പ്രതിയായ സജീവിന് 20 വര്‍ഷത്തെ തടവ് ശിക്ഷയും ഒരു ലക്ഷംരൂപ പിഴയും വിധിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തിന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ സരിത ആര്‍ ഹാജരായി.