വേനൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വീട് തകർന്ന് ഗ്യഹനാഥന് പരിക്കേറ്റു

Advertisement

പോരുവഴി : പോരുവഴിയിൽ വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വീട് തകർന്ന് ഗ്യഹനാഥന് പരിക്കേറ്റു.ഇടയ്ക്കാട് വടക്ക് ചാലുംപാട് താഴതിൽ ബാബു എന്ന് വിളിക്കുന്ന നീലാംബര (54) നാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.വീടിനുളളിൽ ഉറങ്ങി കിടക്കുകയായിരുന്ന നീലാംബരന്റെ
ദേഹത്ത് മേൽക്കൂര പതിക്കുകയായിരുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തനിച്ച്
താമസിച്ചു വരികയായിരുന്നു.ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.വീട് പൂർണമായും തകരുകയും ചെയ്തു.