ട്രെയിൻ യാത്രയ്ക്കിടെ വീണ് മരിച്ച നെടുമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ യാത്രയ്ക്കിടെ വീണ് മരിച്ച നെടുമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.തിരുവനന്തപുരം നെടുമങ്ങാട് പനവൂർ കരിഞ്ചായിയിൽ കിഴക്കിൻകര ആനന്ദ് കൃഷ്ണൻ (36) ബുധൻ രാവിലെയാണ് ട്രെയിനില്‍നിന്നും വീണു മരിച്ചത്.ഭാര്യക്കും കുട്ടിക്കും ഒപ്പം മലബാർ എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ തലയിണക്കാവ് റെയിൽവേ ഗേറ്റിന് സമീപം വെച്ച് ആനന്ദ് കൃഷ്ണൻ ട്രെയിനിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു. ടോയ്ലറ്റിന് സമീപത്ത് പല്ലുതേക്കാനെത്തിയപ്പോഴാണ് അപകടം.ഭര്‍ത്താവിനെ കാണാതെ ഭാര്യ കുട്ടിയുമായി കൊല്ലത്ത് ഇറങ്ങി.അന്വേഷിച്ചപ്പോഴേക്കും ട്രയിനില്‍നിന്നു യുവാവ് വീണുമരിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷമാണ് ബന്ധുക്കൾക്ക് വിട്ട് നൽകിയത്.

Advertisement