കരുനാഗപ്പള്ളി. കേരളത്തിലെ യുവജനങ്ങൾക്ക് പുസ്തക വായനയിൽ താല്പര്യം തീരെ കുറവാണെന്നും, വായനശാലകളിൽ യുവജന പങ്കാളിത്തം കുറയുന്നതായും ചലച്ചിത്ര നടൻ സലിംകുമാർ അഭിപ്രായപ്പെട്ടു.

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ 75ലൈബ്രറികൾക്ക് പുസ്തകവിതരണം നിർവഹിച്ചു സംസാരിക്കുകയയിരുന്നു. ആസാദ് കാ അമൃത് മഹോത്സവത്തിന്റെയും, കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോ ത്സവം 2023ന്റെയും ഭാഗമായി സി ആർ മഹേഷ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് 75ലൈബ്രറികൾക്കാണ് പുസ്തകവിതരണം നടത്തിയത്. സി ആർ മഹേഷ് എം എൽ എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, കോൺസിലർ റെജി ഫോട്ടോ പാർക്ക്,താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി വിജയകുമാർ, വി പി ജയപ്രകാശ് മേനോൻ, സജീവ്മാമ്പറ എന്നിവർ സംസാരിച്ചു