റേഷൻ വിതരണം നിലച്ചു,സപ്ലൈ ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

Advertisement

കരുനാഗപ്പള്ളി: റേഷൻ വിതരണ സംവിധാനമായ ഇ പോസ്റ്റ് മിഷ്യന്റെ സർവ്വർ തകരാറിലായി ഒരാഴ്ചക്കാലമായി റേഷൻ വിതരണം മുടങ്ങിയിട്ടും ബദർ സംവിധാനം സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സപ്ലൈ ഓഫീസ് ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ് എസ് ജയകുമാറിന്റെ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയ പ്രവർത്തകർ സപ്ലൈ ഓഫീസിന്റെ മുമ്പിൽ ഉപരോധ സമരം തീർത്ത് മുദ്രാവാക്യം വിളിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കെ എസ് പുരം സുധീർ ഉദ്ഘാടനം ചെയ്തു,പി സോമരാജൻ,, സിംലാൽ, മുഹമ്മദ് ഹുസൈൻ, വരുൺ ആരപ്പാട്, നദീറ കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു, വിവരമറിഞ്ഞ് കരുനാഗപ്പള്ളി പോലീസ് എത്തുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്തു. അമ്പിളി, എച്ച് ഹാരിസ്, അഷ്റഫ്, എം ഹാരിസ്, താഹ തൊടിയൂർ, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി